കൊച്ചി: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു. കാസര്‍ഗോട് കരിപേടകം സ്വദേശി ജോഷി തോമസിനെയാണ് എറണാകുളം സൗത്ത് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ഗരറ്റിനെ ഏതാനും നാള്‍മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ 45 ഓളം പേരാണ് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ രണ്ട് മാസം മുമ്പ് നാട്ടില്‍നിന്നും വിദേശത്തേക്ക് കടന്നു.
കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസിന് (എഫ്ആര്‍ആര്‍ഒ) സൗത്ത് പോലീസ് നല്‍കിയിരുന്നു. ഇതനുസരിച്ച് പ്രതി മുംബൈ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസ് അവിടെയെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇയാള്‍ക്കെതിരേ വിവിധ ജില്ലകളില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്ഐമാരായ എ. വിനോജ്, സി.കെ. അനില്‍കുമാര്‍, എഎസ്ഐ ജോസ് അഗസ്റ്റിൻ, സിപിഒ ലാലന് വിജയന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.