ഇവിടെ വഴിപാടായി ഭക്തര്‍ സമര്‍പ്പിക്കുന്നത് മദ്യവും സൗന്ദര്യവര്‍ധക വസ്തുക്കളും; വ്യത്യസ്ഥമായ പുതുവര്‍ഷ ആഘോഷത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ക്രിസ്മസ് ആഘോഷത്തിനു ശേഷം ലോകം പുതുവത്സരം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. പുതുവര്‍ഷത്തേ വരവേല്‍ക്കുന്ന കാഴ്ചകള്‍ ആദ്യം എത്തുന്നത് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നാണ്. റിയോയിലെ കോപ്പകബാനാ ബീച്ചില്‍ ആചാരപ്രധാനമായ ആഘോഷങ്ങളാണ് നടന്നത്. കടലിന്റെ ദേവതയായ യെമാന്‍ജയ്ക്ക് വഴിപാട് അര്‍പ്പിക്കുന്ന ചടങ്ങാണ് ഇവിടെ പ്രധാനം.

ആഫ്രോ ബ്രസീലിയന്‍ ജനതയുടെ വിശ്വാസപ്രകാരം യെമാന്‍ജ ഭക്തരെ ഉള്ളറിഞ്ഞ് അനുഗ്രഹിക്കുന്ന ദേവതയാണ്. അതുകൊണ്ട് തന്നെ പുതിയവര്‍ഷത്തില്‍ നന്മയും ഐശ്വര്യവും ഉണ്ടാകാനാണ് ബ്രസീലുകാര് യെമാന്‍ജയെ പ്രീതിപ്പെടുത്തുന്നത്. ആഘോഷങ്ങള്‍ക്കൊപ്പം ആചാരങ്ങളുമുണ്ട്. നൂറുകണക്കിനാളുകള് ബീച്ചില് ഒത്തുകൂടും. കാന്‌ഡോമ്പിള്, ഉമ്പാന്റ എന്നീ മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് വെള്ള വസ്ത്രങ്ങളണിഞ്ഞ് പാട്ടും നൃത്തവുമായി യെമാന്‍ജെയുടെ പ്രതിമയ്ക്കുമുന്നില്‍ ആഘോഷിക്കാനെത്തുന്നത്.

ആഘോഷം നടക്കുന്നതിനിടെ പൂക്കള്‍, പ്രാര്‍ഥനകള്‍ എഴുതിയ കടലാസുകള്‍, മദ്യം, സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ ഒക്കെ യെമാന്‍ജയുടെ പ്രതിമക്കുമുന്നില്‍ സമര്‍പ്പിക്കും. ഇതൊക്കെ സ്വീകരിച്ച് സന്തോഷവതിയായി യെമാന്‍ജ ഇവരെ അകമഴിഞ്ഞ് അനുഗ്രഹിക്കും എന്നാണ് വിശ്വാസം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രസീലിലേക്ക് നാടുകടത്തപ്പെട്ട ആഫ്രിക്കന്‍ അടിമകളാണ് ഈ ആചാരം ബ്രസീലില്‍ പ്രചരിപ്പിച്ചത്. ഇനി രസമുള്ള ഒരുകാര്യം കൂടി.ചടങ്ങിന്റെ ഭാഗമായി. കടലില്‍ ഇവര്‍ സമര്‍പ്പിക്കുന്ന വസ്തുക്കളൊക്കെ അറ്റ്‌ലാന്റിക്ക് തീരത്തേക്കാണ് കടത്തുക.അവിടെ ഇത് എടുക്കാനായിമാത്രം ആളുകള് കാത്തുനില്ക്കുമത്രേ. എത്ര രസകരമായ ആചാരം അല്ലേ…

Related posts