ചെന്നൈ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാർഥി ക്യാമ്പില്‍ റിപ്പോർട്ടിംഗിനു പോയ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ജൂനിയര്‍ വികടന് മാസികയിലെ റിപ്പോര്‍ട്ടര്‍ സിന്ധു, ഫോട്ടോഗ്രാഫര്‍ രാംകുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
അനുമതിയില്ലാതെ അഭയാർഥി ക്യാമ്പില്‍ പ്രവേശിച്ചെന്ന ക്യാമ്പ് ഓഫീസറുടെ പരാതിയിലാണ് കന്യാകുമാരി പോലീസിന്റെ നടപടി.