നിരവധി വിവാദങ്ങള്‍ ഉണ്ടാക്കിയ ശേഷമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രം വലിയ പരാജയമായിത്തീരുകയും ചെയ്തിരുന്നു. ഇതിനിടെ സണ്ണി ലിയോണിനെ നായികയാക്കി ഒമര്‍ലുലു ഒരു ചിത്രം പ്രഖ്യാപിച്ചത് സണ്ണിയുടെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ ഈ ചിത്രം ഇടയ്ക്ക് വെച്ച് ഡ്രോപ്പ് ചെയ്യ്തെന്നും, അതിന്റെ കാരണവും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഒമര്‍ ലുലു.
ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സണ്ണി ലിയോണ്‍ സിനിമ മുടങ്ങാനുള്ള കാരണമെന്നാണ് ഒമര്‍ പറയുന്നത്. അഡാര്‍ ലവ് ഷൂട്ടിംഗ് സമയത്താണ് അങ്ങനെ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തില്‍ ജയറാമിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം കുറെ നീണ്ടുപോയി, ഇതിനിടെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളും മറ്റുമാണ് ചിത്രം നീളാനുള്ള കാരണമെന്നും ഒമര്‍ പറഞ്ഞു.
ഇതോടെ താരങ്ങളുടെ ഡേറ്റ് പ്രശ്നമായി തുടര്‍ന്ന് സണ്ണി ലിയോണ്‍ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു. ആദ്യമായി സണ്ണി ലിയോണിനെ മലയാളത്തില്‍ അഭിനയിപ്പിക്കണമന്നായിരുന്നു ആഗ്രഹം എന്നാല്‍ അതിനിടയ്ക്ക് മമ്മൂട്ടി ചിത്രം മധുരരാജയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലെത്തുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും അഡാര്‍ ലവ് മൂലം സണ്ണി നായികയായെത്തുന്ന ഒരു ചിത്രം മലയാളികള്‍ക്ക് നഷ്ടമായി എന്നു പറയാം.