തിരക്ക് ഒഴിവാക്കാം, രക്‌‌തം നൽകാൻ പോകുന്നവർ ഇതൊന്ന് ശ്രദ്ധിച്ചാൽ മാത്രം മതി

ഗാ​ന്ധി​ന​ഗ​ർ: ര​ക്തംദാ​നം ന​ട​ത്താ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ക്ത ബാ​ങ്കി​ൽ എ​ത്തു​ന്ന​വ​ർ ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ ഇ​പ്പോ​ഴു​ണ്ടാ​കു​ന്ന വ​ലി​യ തി​ര​ക്കു​ക​ൾ ഒ​ഴി​വാ​ക്കി രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഇ​ല്ലാ​തെ ര​ക്ത​ംദാ​നം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ര​ക്ത ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ക്ത​ംദാ​നം ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​രോ​ട് ര​ക്ത ബാ​ങ്കി​ലു​ള്ള​വ​ർ പ​ല ത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത് ര​ക്ത ദാ​താ​വി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ടാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണം ന​ല്കി​യ​ത്.

ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന​വ​ർ, ടി​ബി രോ​ഗ​മു​ള്ള​വ​ർ, സ്ഥി​ര​മാ​യി മ​ദ്യം – മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ര​ക്ത​ംദാ​നം ചെ​യ്യു​ന്ന​തി​നാ​യി എ​ത്ത​രു​ത്. മ​റ്റ് സം​സ്ഥാ​ന​ത്തു പോ​യി മ​ട​ങ്ങി വ​രു​ന്ന​വ​രും, പ​ല്ല് എ​ടു​ത്ത ശേ​ഷം ജ​ല​ദോ​ഷ​മു​ള്ള​വ​രും മൂ​ന്നു മാ​സ​ത്തി​നു ശേ​ഷ​മേ ര​ക്തം ന​ൽ​കു​ന്ന​തി​ന് ത​യ്യാ​റാ​കാ​വു.

1975ൽ ​മും​ബൈ​യി​ൽനി​ന്ന് വ​ന്ന യു​വ​തി പ്ര​സ​വ ചി​കി​ത്സ​യ്ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി. ര​ക്ത​സ്രാ​വം നി​യ​ന്ത്ര​ണാ​തീത​മാ​യി. ര​ക്തം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഭ​ർ​ത്താ​വി​ന്‍റെ ഒ ​നെ​ഗ​റ്റീ​വ് ര​ക്തം പ​രി​ശോ​ധ​ന ന​ട​ത്താ​തെ യു​വ​തി​ക്ക് ന​ൽ​കി. എ​ന്നാ​ൽ എ​ച്ച്ഐ​വി പോ​സി​റ്റീ​വാ​യി​രു​ന്നു ഭ​ർ​ത്താ​വി​ന്‍റെ ര​ക്തം. അ​തി​നാ​ൽ യു​വ​തി പി​ന്നീ​ട് മ​രി​ച്ചു.

ത​ന്‍റെ ഭാ​ര്യ മ​രി​ച്ച​ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ബ്ല​ഡ് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് കാ​ണി​ച്ച് കോ​ട​തി​യി​ൽ ഭർത്താവ് കേ​സ് ന​ൽ​കി. സു​പ്രീം കോ​ട​തി​യി​ൽ എ​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് ന​ൽ​കി​യ ര​ക്ത​മാ​യതി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ വി​ധി പ്ര​ഖ്യാ​പി​ക്കു​ക​യും തു​ട​ർ​ന്ന് ര​ക്തദാ​താ​വി​ൽ നി​ന്നു ര​ക്തം സ്വീ​ക​രി​ക്കു​ന്ന​തി​ന് ചി​ല ച​ട്ട​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഈ ​നി​യ​മ​ങ്ങ​ളാ​ണ് മു​ഴു​വ​ൻ ര​ക്ത ബാ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts