സീ​താ​ർ​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം; കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക്  അ​പ​ക​ട മു​ന്ന​റി​യി​പ്പൊ​രു​ക്ക​ണമെന്ന ആവശ്യവുമായി നാട്ടുകാർ

കൊ​ല്ല​ങ്കോ​ട്: വേ​ന​ൽ ആ​രം​ഭി​ച്ച​തോ​ടെ തെന്മല അ​ടി​വാ​രം സീ​താ​ർ​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്് വ​ർ​ധി​ച്ചു.​അ​ന്യ​ജി​ല്ല​യി​ൽ നി​ന്നും വ​രു​ന്ന​വ​ർ സ്ഥ​ല​ത്തെ അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​തെ ആ​ഴ​മു​ള്ള ഭാ​ഗ​ത്ത് കു​ട്ടി​ക​ളു​മാ​യി ഇ​റ​ങ്ങു​ന്ന​ത്.അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.​ത​മി​ഴ്നാ​നാ​ട്ടി​ൽ നി​ന്നും പാ​ല​ക്കാ​ട്ടി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സി​താ​ർ കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്.

വ​നം വ​കു​പ്പ് അ​തി​ർ​ത്തി ലം​ഘി​ച്ച് വ​ന​മേ​ഖ​ക​ളി​ൽ ക​ട​ക്കു​ന്ന​വ​ർ ശി​ക്ഷാ​ർ​ഹ​രാ​ണെ​ന്ന് ബോ​ർ​ഡ് വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടെ വാ​ച്ച​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ മി​ക്ക​വ​രും മു​ന്ന​റി​യി​പ്പ് ലം​ഘി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല നി​ർ​ദ്ദി​ഷ്ട വെ​ള്ള​ച്ചാ​ട്ടം അ​ടു​ത്തു നി​ന്നു കാ​ണാ​ൻ വ​നം വ​കു​പ്പ് ത​ന്നെ ഫെ​ൻ​സി​ങ്ങി​നി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​വാ​ൻ വ​ഴി ഒ​രു​ക്കു​ന്നു​ണ്ട്.

പ​ല​രും സോ​ളാ​ർ ഫെ​ൻ​സി​ങ്ങി​ൽ തൊ​ട്ടു നോ​ക്കി​യ​തി​നാ​ൽ ഷോ​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. മു​ൻ​പ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​വ​ർമു​ങ്ങി മ​രി​ച്ച അ​പ​ക​ട​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്്.​സ്ഥ​ലം കാ​ണാ​നെ​ത്തു​ന്ന സ്ത്രീ​ക​ളേ​യും കു​ട്ടി​ക​ളേ​യും വെ​ള്ള​ക്കെ​ട്ടി​ൽ ഇ​റ​ക്കു​ന്ന പ്ര​വ​ണ​ത​യും കൂ​ടി വ​രി​ക​യാ​ണ് .വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്ത് വി​ടു​ക​ൾ​ക്ക് പു​റ​കി​ലെ​ത്തി​യ ആ​ന​കു​ടം സ​ർ​വ്വ​നാ​ശം വ​രു​ത്തി​യി​രു​ന്നു.​കൂ​ടാ​തെ ഈ ​സ്ഥ​ല​ത്ത് പു​ലി​യേ​യും,ക​ര​ടി​യേ​യും ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​ക​ർ പ​റ​യു​ന്നു​ണ്ട്.

ഇ​ത്ത​രം അ​പ​ക​ട​മ​സ്ഥ ഒ​ന്നു​മ​റി​യാ​തെ​യാ​ണ് നി​ര​വ​ധി പേ​ർ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തു​ന്ന​ത്. സ്ഥ​ല​ത്ത് അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​നും വ​ന്യ​മൃ​ഗ സാ​മീ​പ്യം അ​റി​യി​ക്കു​ന്ന​തി​നു​മാ​യി ഉ​ട​ൻ വ​ച്ച​ർ​മാ​രെ ഏ​ർ​പ്പെ​ട്ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജ​നു​വ​രി ആ​രം​ഭി​ക്കു​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കും. സ്ഥ​ല​ത്ത് വ​ന്യ​മൃ​ഗ​ളെ​ത്തി​യാ​ൽ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ സു​ര​ക്ഷി​ത​സ്ഥ​ല​ങ്ങ​ളി​ല്ല. ഇ​തി​നു ത​ന്നു ഒ​രു സേ​ഫ് ടി ​റൂം അ​നി​വാ​ര്യ​മാ​യി നി​ർ​മ്മി​ക്കേ​ണ്ട​തു​മു​ണ്ട്.

Related posts