കോട്ടോപ്പാടം: കൊടുവാളിപ്പുറത്ത് വീണ്ടും മോഷണം. 6 പവൻ സ്വർണാഭരണവും 7000 രൂപയും കവർന്നു.കോട്ടോപ്പാടം മുളയൻകായി ബീക്കുട്ടിയുടെ വീട്ടിൽ നിന്നും 6 പവൻ സ്വർണാഭരണവും 7000 രൂപയും കവർന്നു. മാസങ്ങൾക്കിടെ മൂന്നാമത്തെ മോഷണമാണ് ഇവിടെ നടക്കുന്നത്. പോലീസ് ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി മകന്റെ വീട്ടിൽ അന്തിയുറങ്ങാൻ പോയ ബീക്കുട്ടി രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടുപൂട്ടി വീടിന് മുൻവശത്തായി എടുത്തുവച്ചിരുന്ന താക്കോൽ എടുത്താണ് കള്ളൻ പൂട്ട്തുറന്ന് വീടിനകത്ത് പ്രവേശിപ്പിച്ചിരിക്കുന്നത് . പോലീസ് എത്തി പരിശോധന നടത്തി .
പരിചയമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. വീട്ടിനകത്തെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പെൻഷൻ ആയി കിട്ടിയ പണവും 6 പവൻ സ്വർണാഭരണവും ആണ് മോഷണം പോയതെന്ന് ബീക്കുട്ടി പറഞ്ഞു.