കറുകച്ചാൽ: പെട്രോൾ ഒഴിച്ചത് തുളുന്പിപ്പോയതിനെ തുടർന്നുണ്ടായ തർക്കത്തിൽ പന്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. എൻഎസ്എസ് ജംഗ്ഷനു സമീപത്തെ പെട്രോൾ പന്പിലെ ജീവനക്കാരനായ ജോണി ജോസഫി (24)നെയാണു മേരി മാതാ ഓട്ടോ ഡ്രൈവർ കൂത്രപ്പള്ളി സ്വദേശി ഷിബു (44) ആക്രമിച്ചത്. കഴിഞ്ഞ 28ന് നടന്ന സംഭവത്തിൽ ജോണിയുടെ മൊഴിയെടുത്ത പോലീസ് ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പെട്രോൾ അടിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ ടാങ്കിൽനിന്നും പെട്രോൾ തുളുന്പി പോയി. ഇതേത്തുടർന്ന് ക്ഷുഭിതനായ ഷിബു ജോണിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജോണി ആശുപത്രിയിൽ ചികിത്സ തേടി. ഷിബുവിന്റെ അറസ്റ്റു രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.