നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ എലീന കാതറിനാണ് വധു. ബാലു വിവാഹാഭ്യർഥന നടത്തിയെന്നും താൻ സമ്മതം മൂളിയെന്നും എലീന ഇൻസ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്.
പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കഴിഞ്ഞ മാസം എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു.
യുവനന്മാരിൽ ഏറെ ശ്രദ്ധേയനായ ബാലു, നടൻ ലാലിന്റെ സഹോദരി പുത്രൻ കൂടിയാണ്. 2015ൽ മിസ് സൗത്ത് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട എലീന അറിയപ്പെടുന്ന മോഡലാണ്. അയാൾ ഞാനല്ല, വിജയ് സൂപ്പറും പൗർണമിയും എന്നീ സിനിമകളിൽ എലീന അഭിനയിച്ചിട്ടുണ്ട്.