പ്ലാസ്റ്റിക് വേണ്ടേ വേണ്ട;  ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​യി ചോ​റ്റാ​നി​ക്ക​ര​യെ പ്ര​ഖ്യാ​പി​ച്ചു;  പ്ലസ്റ്റിക് സംഭരണം അവസാന ഘട്ടത്തിലെന്ന് പഞ്ചായത്ത്


ചോ​റ്റാ​നി​ക്ക​ര: ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​യി ചോ​റ്റാ​നി​ക്ക​ര​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​രം​ഭി​ച്ച പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​വും ഇ-​വേ​സ്റ്റ്, കു​പ്പി, ചി​ല്ല് തു​ട​ങ്ങി​യ​വ​യു​ടെ സം​ഭ​ര​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലെത്തിയെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി ജ​ന​ക​ൻ. ക​ഴു​കി ഉ​ണ​ക്കി​യ പ്ലാ​സ്റ്റി​ക് ത​രം തി​രി​ച്ച് ചാ​ക്കി​ലാ​ക്കി​യും മ​റ്റു​ള്ള​വ വേ​റെ​യു​മാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡ് ക​ളി​ലും ഹ​രി​ത​സേ​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് വീ​ടു​ക​ളി​ൽ നി​ന്ന് ഇ​പ്ര​കാ​രം സം​ഭ​രി​ക്കു​ന്ന​ത്. അ​ൻ​പ​തു രൂ​പ​യാ​ണ് വീ​ട്ടു​ട​മ ന​ൽ​കേ​ണ്ട​ത്. ഇ​പ്ര​കാ​രം സം​ഭ​രി​ച്ച പാ​ഴ് വസ്തു​ക്ക​ളു​ൾ​പ്പെ​ടെ നാ​ലു ട​ൺ ക്ലീ​ൻ കേ​ര​ള ഏ​റ്റെ​ടു​ത്താ​യി ര​മ​ണി ജ​ന​ക​ൻ പ​റ​ഞ്ഞു. ഇ​നി ഒ​രു ട​ൺ കൂ​ടി ഉ​ട​ന്നെ കൊ​ണ്ടു പോ​കും. പ​ഴ​യ കൃ​ഷി ഓ​ഫി​സ് പു​തു​ക്കി പ​ണി​ത കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ വി​ളി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി​യ​താ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​സ് പു​ത്ത​ൻ​വീ​ട്ടി​ലും അ​റി​യി​ച്ചു.

Related posts