മൂ​വാ​റ്റു​പു​ഴ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ പൊ​ള്ള​ലേ​റ്റു​മ​രി​ച്ചു; വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കുന്നതിനിടെയാണ്  കൃഷ്ണൻകുട്ടിക്ക് പൊള്ളലേറ്റതെന്ന പോലീസ്

മൂ​വാ​റ്റു​പു​ഴ: രാ​ത്രി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മാ​റാ​ടി എ​യ്ഞ്ച​ൽ വോ​യ്സ് ജം​ഗ്ഷ​ൻ ആ​നി​പ്പ​റ​ത്താ​ഴ​ത്തി​ന് സ​മീ​പം പു​ലി​യേ​ലി​വ​യ​ലി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി(50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ ആ​ണ് വീ​ടി​ന് തീ​പി​ടി​ച്ച​ത്. വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

സം​ഭ​വ സ​മ​യം കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​ള​ർ​ത്ത് നാ​യ തീ​പി​ടി​ത്ത​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ച​ത്തു. വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് പൊ​ള്ള​ലേ​റ്റ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ത്തം എ​ങ്ങ​നെ ഉ​ണ്ടാ​യി​യെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ട്ടി​ൽ തീ ​പ​ട​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​നാ​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കൃ​ഷ്ണ​ൻ​കു​ട്ടി​യെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഉ​ട​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Related posts