ചാത്തന്നൂർ: മാലിന്യനീക്കം നിലച്ചതോടെ ചാത്തന്നൂർ ജംഗ്ഷനിലെത്തുന്നവർ ദുർഗന്ധം മൂലം ദുരിതത്തിലായി. ദേശീയപാതയോരത്ത് ചാത്തന്നൂർ പഞ്ചായത്ത് ഓഫീസിന്റെ മുന്നിലും മാർക്കറ്റിന് മുന്നിലുമാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്നും, നിക്ഷേപിച്ചാൽ കുറ്റകരമാണെന്നും ശിക്ഷാർഹമാണെന്നുമുള്ള ഗ്രാമ പഞ്ചായത്തിന്റെ ബോർഡിന് ചുറ്റുമാണ് മാലിന്യം നിക്ഷേപിക്കന്നത് എന്നതാണ് വിരോധാഭാസം.
മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല .ദൂരസ്ഥലങ്ങളിൽ നിന്നു പോലും വാഹനങ്ങളിൽ ഹോട്ടൽ, കോഴി മാലിന്യങ്ങൾ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നതായി നാട്ടുകാർ പറയുന്നു.
മാലിന്യം നീക്കം ചെയ്തു കൊണ്ടിരുന്ന ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ വാഹനം വർക്ക്ഷോപ്പിലാണ് .പകരം ഏർപ്പെടുത്തിയ വാഹനവും തൊഴിലാളികളും നാലു ദിവസം മുമ്പുവരെ ഇവിടത്തെ മാലിന്യം നീക്കം ചെയ്തു വരികയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഇത് നിലച്ചു.
ഇതോടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം പുഴുവരിച്ചുതുടങ്ങി. തെരുവ് നായകളും ഇതിന് ചുറ്റും കൂടി. കാക്കയും കിളികളും കൊത്തി തെറിപ്പിക്കുന്നു. വഴിയാത്രക്കാരുടെ ദേഹത്തും ഇത് വീഴുന്നുദുർഗന്ധവും തെരുവ് നായകളുടെ ശല്യം മൂലം കച്ചവടക്കാരും നാട്ടുകാരും പൊറുതിമുട്ടുകയാണ്. മാലിന്യം നീക്കം ചെയ്യാൻ ഗ്രാമ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ചാത്തന്നൂർ: മാലിന്യനീക്കം നിലച്ചതോടെ ചാത്തന്നൂർ ജംഗ്ഷനിലെത്തുന്നവർ ദുർഗന്ധം മൂലം ദുരിതത്തിലായി.
ദേശീയപാതയോരത്ത് ചാത്തന്നൂർ പഞ്ചായത്ത് ഓഫീസിന്റെ മുന്നിലും മാർക്കറ്റിന് മുന്നിലുമാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്നും, നിക്ഷേപിച്ചാൽ കുറ്റകരമാണെന്നും ശിക്ഷാർഹമാണെന്നുമുള്ള ഗ്രാമ പഞ്ചായത്തിന്റെ ബോർഡിന് ചുറ്റുമാണ് മാലിന്യം നിക്ഷേപിക്കന്നത് എന്നതാണ് വിരോധാഭാസം.
മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല .ദൂരസ്ഥലങ്ങളിൽ നിന്നു പോലും വാഹനങ്ങളിൽ ഹോട്ടൽ, കോഴി മാലിന്യങ്ങൾ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നതായി നാട്ടുകാർ പറയുന്നു.
മാലിന്യം നീക്കം ചെയ്തു കൊണ്ടിരുന്ന ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ വാഹനം വർക്ക്ഷോപ്പിലാണ് .പകരം ഏർപ്പെടുത്തിയ വാഹനവും തൊഴിലാളികളും നാലു ദിവസം മുമ്പുവരെ ഇവിടത്തെ മാലിന്യം നീക്കം ചെയ്തു വരികയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഇത് നിലച്ചു.
ഇതോടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം പുഴുവരിച്ചുതുടങ്ങി. തെരുവ് നായകളും ഇതിന് ചുറ്റും കൂടി. കാക്കയും കിളികളും കൊത്തി തെറിപ്പിക്കുന്നു. വഴിയാത്രക്കാരുടെ ദേഹത്തും ഇത് വീഴുന്നുദുർഗന്ധവും തെരുവ് നായകളുടെ ശല്യം മൂലം കച്ചവടക്കാരും നാട്ടുകാരും പൊറുതിമുട്ടുകയാണ്. മാലിന്യം നീക്കം ചെയ്യാൻ ഗ്രാമ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.