ചടയമംഗലം: കേരളീയ സാമൂഹ്യജീവിതത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന വ്യവസ്ഥാപിത മൂല്യങ്ങൾ സാംസ്കാരിക മുന്നേറ്റത്തിലൂടെ തിരികെ ലഭിക്കുവാനും സാമൂഹ്യവിപ്ലവത്തിനു തിരി കൊളുത്തുവാനും സാംസ്കാരിക സൗഹൃദ പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കണമെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ. ഇസ്കഫ് (ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ്) കൊല്ലം ജില്ലാകൺവൻഷൻ ചടയമംഗലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമായി കേരളം ഔന്നത്യം പുലർത്തുമ്പോഴും സാംസ്കാരിക രംഗത്ത് തളർച്ച പ്രകടമാണ്. നവോത്ഥാന തുടർച്ചയില്ലാതെ പോയതാണ് സാമൂഹ്യതിന്മകളുടെ ശക്തിപ്പെടലിനിടയാക്കിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമ്മേളനത്തോടനുബന്ധിച്ച് ഡോ. കെ ജി താര ‘കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രതിനിധിസമ്മേളനം അഡ്വ. പ്രശാന്ത് രാജൻ ഉദ്ഘാടനം ചെയ്തു.
ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എൻ ജനാർദ്ദനൻ ആചാരി റിപ്പോർട്ട് അവതരിപ്പിച്ചു. രാധാകൃഷ്ണൻ ചടയമംഗലം, ഐ ഷിഹാബ്, ബി സുധാകരൻനായർ, ടി വിമൽകുമാർ, മായാസജീവ്, പി എസ് ജനാർദ്ദനനുണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു