ശാസ്താംകോട്ട : ആർഎസ്എസ് ബ്രട്ടീഷ് ഭരണത്തിന്റെ അവസാനത്തെ കാലം പോലെ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു .ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഒരു മണിക്കൂർ പോലും പങ്കെടുക്കാത്ത ആർഎസ്എസ് ഇന്ന് രാജ്യ സ്നേഹത്തിന്റെ കുത്തക അവകാശം ഏറ്റെടുക്കുകയാണെന്നും .
ബിജെപി.യെ എതിർക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളാക്കുന്ന നിലപാടാണ് ആർഎസ്എസ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും . ആർഎസ്എസ് അജണ്ട നടപ്പിലാക്കുവാനുള്ള ശ്രമത്തെ പൊതു സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്ന് പി ജയരാജൻ പറഞ്ഞു. ഡിവൈഎഫ്ഐ ശാസ്താംകോട്ട കിഴക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ഇടിഞ്ഞകുഴിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡൻറ് എസ് അജേഷ് അദ്ധ്യക്ഷനായി സിപിഐഎം ഏരിയ കമ്മിറ്റി അംഗംങ്ങളായ റ്റിആർ.ശങ്കരപ്പിള്ള,കെകെ രവികുമാർ ,കെ ശോഭന, എ ഷാനവാസ്, ലോക്കൽകമ്മിറ്റി സെക്രട്ടറി പിആർ അജിത്ത്,ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗം ഷിബു ഗോപാൽ, എസ് നഹാസ്,ബ്ലോക്ക് സെക്രട്ടറി കെ സുധീഷ്, പ്രസിഡന്റ് അഡ്വ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.