തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര 13ന്;  ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി; ഘോ​ഷ​യാ​ത്ര​ക്കൊ​പ്പം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മെ​ഡി​ക്ക​ല്‍ ടീ​മും


പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്തു​നി​ന്നും 13ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്ക് വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. ബീ​നാ​റാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തി. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ക​ട​ന്നു പോ​കു​ന്ന പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തി​രു​വാ​ഭ​ര​ണ പാ​ത ന​വീ​ക​ര​ണം, കു​ടി​വെ​ള്ള വി​ത​ര​ണം, തെ​രു​വ് വി​ള​ക്കു​ക​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളെ നാ​ല് സെ​ക്ട​റാ​യി തി​രി​ച്ച് നാ​ല് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 350ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്‌​ക്കൊ​പ്പം ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ ഒ​രു ടീ​മി​നെ​യും വാ​ഹ​ന​വും ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​ക്കും. ഘോ​ഷ​യാ​ത്ര​യെ വ​നം വ​കു​പ്പി​ന്‍റെ എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡ് അ​നു​ഗ​മി​ക്കും.

തി​രു​വാ​ഭ​ര​ണ​പാ​ത​യി​ല്‍ അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ള്‍ ന​ല്‍​കു​ന്ന തെ​രു​വ് വി​ള​ക്കു​ക​ള്‍ കെ​എ​സ്ഇ​ബി സ്ഥാ​പി​ക്കും.തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ പൈ​പ്പു​ക​ളി​ല്‍ കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി പ്ര​തി​നി​ധി പ​റ​ഞ്ഞു. വ​ട​ശേ​രി​ക്ക​ര, റാ​ന്നി-​പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​ക്കൊ​പ്പം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മെ​ഡി​ക്ക​ല്‍ ടീ​മും ആം​ബു​ല​ന്‍​സും അ​നു​ഗ​മി​ക്കും. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ന് റ​വ​ന്യൂ വ​കു​പ്പി​ല്‍​നി​ന്ന് നോ​ഡ​ല്‍ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തും. യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​സാ​ന​വ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ജ​നു​വ​രി ഏ​ഴി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​രും.

തീർഥാടനകാലത്ത് എ​ക്‌​സൈ​സ് റെ​യ്ഡ്; 1708 കേ​സു​ക​ള്‍; 3,41,600 രൂ​പ പി​ഴ ഈ​ടാ​ക്കി
ശ​ബ​രി​മ​ല: ഒ​ടു​വി​ല​ത്തെ ക​ണ​ക്കു​പ്ര​കാ​രം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് എ​ക്‌​സൈ​സ് റെ​യ്ഡി​ല്‍ 1708 കേ​സു​ക​ളി​ലാ​യി 3,41,600 രൂ​പ പി​ഴ ഈ​ടാ​ക്കി. ന​വം​ബ​ര്‍ 25 മു​ത​ല്‍ ഡി​സം​ബ​ര്‍ 29 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.ഭൂ​രി​ഭാ​ഗ​വും കോ​ട്പ (സി​ഗ​ര​റ്റ്‌​സ് ആ​ന്‍​ഡ് അ​ദ​ര്‍ ടു​ബാ​ക്കോ പ്രോ​ഡ​ക്റ്റ്‌​സ് ആ​ക്ട്) നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സു​ക​ളാ​ണ്. സ​ന്നി​ധാ​നം റേ​ഞ്ചി​ല്‍ 492ഉം ​പ​മ്പ​യി​ല്‍ 616ഉം ​നി​ല​യ്ക്ക​ലി​ല്‍ 600ഉം ​കേ​സു​ക​ളാ​ണെ​ടു​ത്ത​ത്.

ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് യ​ഥാ​ക്ര​മം 98 400, 1 23 200, 1 20 000 രൂ​പ പി​ഴ​യാ​യി ല​ഭി​ച്ചു. സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പി​ടി​കൂ​ടി​യ​ത്. നി​ല​യ്ക്ക​ലി​ല്‍ മൂ​ന്ന​ര ലി​റ്റ​ര്‍ മ​ദ്യ​വും ചെ​റി​യ അ​ള​വി​ല്‍ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. 25 ഗ്രാ​മോ​ളം ക​ഞ്ചാ​വി​ന്‍റെ ര​ണ്ടു​പൊ​തി​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഡ്രൈ​വ​ര്‍​മാ​രി​ല്‍ നി​ന്നാ​ണ് മ​ദ്യ​വും ക​ഞ്ചാ​വും പി​ടി​ച്ച​ത്.

Related posts