ചെറുവത്തൂർ: അപകടം തുടർക്കഥയായി ദേശീയ പാതയിലെ ഞാണങ്കൈ വളവ്. ഇവിടെ നടന്ന അപകടത്തിൽ തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. വളവു തിരിഞ്ഞു വന്ന ബൈക്കിലേക്ക് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.
ബൈക്കിൽ ലോറി ഇടിക്കുമ്പോൾ തന്നെ ബൈക്കോടിച്ച ചെറുവത്തൂർ പുതിയകണ്ടം സ്വദേശിയായ യുവാവ് റോഡിന് പുറത്തേക്ക് തെറിച്ചു വീണതിനാൽ മാത്രമാണ് രക്ഷപ്പെട്ടത്. പകൽ സമയമായതിനാൽ ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും യുവാവിനെ തൊട്ടടുത്തുളള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.