പ്ര​കൃ​തി​യു​ടെ മ​നോ​ഹ​ര കാ​ഴ്ച! നവീന്‍റെ ചിത്രങ്ങൾക്ക് അഭിനന്ദനപ്രവാഹം; കാ​ണി​ക​ള്‍​ക്ക് അ​തി​ശ​യ​ത്തോടൊപ്പം നൊ​മ്പ​രവും

പേ​രാ​മ്പ്ര: ദീ​പി​ക പേ​രാ​മ്പ്ര​യി​ല്‍ ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന കാ​ര്‍​ഷി​ക മേ​ള​യി​ല്‍ ഭി​ന്ന ശേ​ഷി​ക്കാ​ര​നാ​യ ന​വീ​ന്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച സ്റ്റാ​ള്‍ വൈ​വി​ധ്യം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

പേ​രാ​മ്പ്ര രാ​മ​ല്ലൂ​ര്‍ ചെ​റാ​യി സ​ന്തോ​ഷ, സു​മി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ​തി​മു​ന്ന് കാ​ര​നാ​യ ന​വീ​ന്‍റെ ച​രി​ത്ര​മ​റി​യു​മ്പോ​ള്‍ കാ​ണി​ക​ള്‍​ക്ക് അ​തി​ശ​യ​ത്തോടൊപ്പം നൊ​മ്പ​ര​വു​മാ​യി. പ്ര​കൃ​തി​യു​ടെ മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് ന​വീ​ന്‍റെ ചി​ത്ര​ത്തി​ലേ​റെ​യും വി​രി​യു​ന്ന​ത്.

വ​ർ​ണ​ക്കൂ​ട്ടു​ക​ള്‍ ചാ​ലി​ച്ചെ​ഴു​തു​ന്ന സീ​ന​റി​ക​ള്‍ കാ​ണി​ക​ള്‍ ക​ണ്ണെ​ടു​ക്കാ​തെ നോ​ക്കി​നി​ല്‍​ക്കു​ന്ന​വ​യാ​ണ്. നാ​ലു​വ​യ​സു​വ​രെ കു​ട്ടി​ക്കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം പാ​റി​പ്പ​റ​ന്നു ന​ട​ന്ന ന​വീ​ന്‍ ഇ​ന്ന് വീ​ല്‍​ച്ചെ​യ​റി​ലി​രു​ന്നാ​ണ് സു​ന്ദ​ര ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചുകൂ​ട്ടു​ന്ന​ത്.

ക​ല്‍​പ്പ​ത്തൂ​ര്‍ എ​യു​പി സ്‌​കൂ​ളി​ല്‍ ഒ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ന​വീ​നെ അ​സു​ഖം ബാ​ധി​ക്കു​ന്ന​ത്. കാ​ലി​ലെ മ​സി​ലു​ക​ളു​ടെ ബ​ലം​കു​റ​ഞ്ഞ് സാ​വ​ധാ​നം ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​കു​ക​യാ​യി​രു​ന്നു. നാ​ലാം ക്ലാ​സി​ലെ​ത്തി​യ​തോ​ടെ പൂ​ർ​ണ​മാ​യും വീ​ൽ​ചെ​യ​റി​ലാ​യി.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും വെ​ല്ലൂ​രും മ​ണി​പ്പാ​ലി​ലു​മെ​ത്തി​ച്ച് ചി​കി​ത്സി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞ​ത്. ആ​കാ​വു​ന്ന​ത്ര ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ളും ന​ത്തി.ആ​ദ്യ​മൊ​ക്കെ അ​മ്മ സു​മി​ത്ര ന​വീ​നെ എ​ടു​ത്ത് സ്‌​കൂ​ളി​ലെ​ത്തി​ച്ചി​രു​ന്നു.

അ​ങ്ങ​നെ നാ​ലാം ക്ലാ​സു​വ​രെ ന​വീ​ന്‍ സ്‌​കൂ​ളി​ലെ​ത്തി പ​ഠ​നം ന​ട​ത്തി.​പി​ന്നീ​ട് ബി​ആ​ര്‍​സി​യി​ല്‍ നി​ന്ന് അ​ധ്യാ​പ​ക​ന്‍ വീ​ട്ടി​ലെ​ത്തി ഏ​ഴാം ക്ലാ​സു​വ​രെ പ​ഠി​പ്പി​ച്ചു. ചി​ത്ര ര​ച​ന​യി​ല്‍ ന​വീ​ന് പ്ര​ത്യേ​ക പ​രി​ശീ​ല​ന​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ജ​ന്മ​നാ​ലു​ള്ള ക​ഴി​വി​നെ ന​വീ​ന്‍ ത​ന്നെ വ​ള​ര്‍​ത്തി​യെ​ടു​ത്താ​ണ് ചി​ത്ര​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന​ത്.

ചി​ത്ര ര​ച​ന കൂ​ട​തെ ക​ടാ​സു പേ​ന​ക​ള്‍ നി​ർ​മി​ക്കു​ന്ന​തി​ലും ന​വീ​ന്‍ വി​ദ​ഗ്ധ​നാ​ണ്. നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​സ​ച്ച​ന്ത​യി​ല്‍ ന​വീ​ന്‍റെ ക​ടാ​സു​പേ​ന​ക​ള്‍ വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്താ​റു​ണ്ട്. മേ​ള​യി​ല്‍ ന​വീ​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലെ​ങ്കി​ലും നി​ര​ത്തി​യി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ കാ​ണാ​ന്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ തി​ര​ക്കാ​ണ്.

Related posts