മൂന്ന് ദിവസം മാത്രം;  ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ വി​ല​ക്കിൽ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് ഉ​പാ​ധി​ക​ളു​മാ​യി നി​ർ​മാ​താ​ക്ക​ൾ

കൊ​ച്ചി: ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് ഉ​പാ​ധി​ക​ളു​മാ​യി നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് മൂ​ന്ന് ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ച്ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഡി​സം​ബ​ർ 19നു ​ചേ​ർ​ന്ന പ്രൊ​ഡ്യൂ​സേ​ഴ്​സ് അ​സോ​സി​യേ​ഷ​ൻ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ ഷെ​യ്ൻ നി​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ക​ത്തി​നു ഷെ​യ്ൻ ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ കർശന നിർദേശം നൽകിയത്.

Related posts