ഭുവനേശ്വര്‍: 68-ാമത് ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗത്തില്‍ കേരളത്തിന് കിരീടം. നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനലില്‍ റെയില്‍വേസിനെ തകര്‍ത്തു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. സ്കോര്‍: 25-18, 25-14, 25-13.
മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. അതേസമയം പുരുഷ വിഭാഗത്തില്‍ കേരളം സെമിഫൈനലില്‍ പുറത്തായിരുന്നു. റെയില്‍വേസിനോടാണ് തോറ്റത്. സ്കോര്‍: 25-23 25-21, 25-23.ടൂര്‍ണമെന്റില്‍ ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് കേരളത്തിന്റെ കിരീടനേട്ടം.
കഴിഞ്ഞവര്‍ഷം ചെന്നൈയില്‍ നടന്ന ചാന്പ്യന്ഷിപ്പില് റെയില്‍വേയെ തോല്പിച്ചു കിരീടമുയര്‍ത്തിയ കേരളം ഒക്ടോബറില്‍ നടന്ന ഫെഡറേഷന് കപ്പിന്റെ ഫൈനലിലും റെയില്‍വേയ്ക്കു മേല്‍ ആധികാരിക വിജയം നേടിയതാണ്. ഇതിനു പിന്നാലെയാണ് കിരീടവഴിയില്‍ വീണ്ടും റെയില്‍വേയെ തകര്‍ത്തത്.
അഞ്ജു ബാലകൃഷ്ണന് നയിക്കുന്ന കേരളം ഒറ്റ സെറ്റുപോലും വഴങ്ങാതെയാണ് ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെയാണ് കീഴടക്കിയത്. ഡോ. സി.എസ്. സദാനന്ദനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.