റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ‌ നിന്ന് കേ​ര​ള​ത്തി​ന്‍റെ നിശ്ചലദൃശ്യം ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ഉ​ദ്ദേ​ശ​മെ​ന്ന് മ​ന്ത്രി ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ‌ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യം ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി എ.​കെ.​ബാ​ല​ൻ. സം​സ്ഥാ​ന​ത്തെ ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നി​ൽ വ​ൻ രാ​ഷ്ട്രീ​യ ഉ​ദ്ദേ​ശ​മാ​ണു​ള്ള​തെ​ന്ന് ബാ​ല​ൻ പ​റ​ഞ്ഞു. ന​ട​പ​ടി​യി​ൽ ഒ​ര​ത്ഭു​ത​വു​മി​ല്ലെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി അ​തി​മ​നോ​ഹ​ര​മാ​യ നി​ശ്ച​ല ദൃ​ശ്യ​മാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റേ​തെ​ന്നും വ്യ​ക്ത​മാ​ക്കി.

എ​ന്തി​നാ​ണ് സം​സ്ഥാ​ന​ത്തോ​ട് കേ​ന്ദ്ര​ത്തി​ന് ഈ ​വെ​റു​പ്പെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും കേ​ര​ള​മെ​ന്ന് കേ​ട്ടാ​ൽ ഭ്രാ​ന്താ​കു​ന്ന അ​വ​സ്ഥ​യാ​ണ് കേ​ന്ദ്ര​ത്തി​നെ​ന്നും മ​ന്ത്രി തു​റ​ന്ന​ടി​ച്ചു. നേ​ര​ത്തെ, മ​ഹാ​രാ​ഷ്ട്ര​യ്ക്കും പ​ശ്ചി​മ​ബം​ഗാ​ളി​നും പു​റ​മേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യ​ത്തി​നും കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Related posts