പനഞ്ചുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നുപേ​ര്‍ അ​റ​സ്റ്റി​ല്‍; ഫോണിലൂടെ പരിചയപ്പെട്ട കുട്ടിയെ കൂട്ടിക്കൊണ്ടുപോയി മലമുകളിൽവെട്ട് പീഡിപ്പിക്കുകായിരുന്നു


കെ​യി​ലാ​ണ്ടി: 15 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു പേ​രെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ക്കൂ​ർ സ്വ​ദേ​ശി​ക​ളാ​യ ത​ലോ​പ്പൊ​യി​ൽ ര​തി​ൻ ലാ​ൽ എ​ന്ന പൊ​ന്നു ജി​തി​ൻ (22), ത​ല​പ്പൊ​യി​ൽ ഷി​ജോ രാ​ജ് എ​ന്ന ഉ​ണ്ണി (22) കാ​ക്കൂ​ർ തീ​ർ​ത്ത​ങ്ക​ര മീ​ത്ത​ൽ യാ​ന​വി​ൻ എ​ന്ന ച​ക്ക​ര (25) തു​ട​ങ്ങി​യ​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​

ഇ​ക്ക​ഴി​ഞ്ഞെ ഏ​പ്രി​ൽ മാ​സ​മാ​ണ് സം​ഭ​വ​ത്തി​നാ​ധാ​രം. കു​ട്ടി​യെ നി​ര​ന്ത​രം ഫോ​ൺ ചെ​യ്ത് പ​രി​ച​യം ഉ​ണ്ടാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം മു​പ്പ​തി​ന് രാ​വി​ലെബാ​ലു​ശ്ശേ​രി​യി​ൽ നി​ന്ന് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പൊ​ൻ​കു​ന്ന് മ​ല​യി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ കൊ​യി​ലാ​ണ്ടി സി​ഐ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി അ​സ്വ​സ്ത​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

Related posts