കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് ലിറ്ററിന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 77.57 രൂപയും ഡീസലിന് 72.32 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഇത് യഥാക്രമം 77.47 രൂപയും 72.16 രൂപയുമായിരുന്നു.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതാണ് ഇന്ധനവിലവര്ധനക്ക് കാരണം. ഇറാനെതിരെ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് നാലു ശതമാനത്തിലധികമാണ് വില വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ ഇന്ധനവിലയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ് സൂചനയെന്ന് വ്യാപാരികള്‍ പറയുന്നു.