ചിറ്റൂർ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം; സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച് ട്രാ​ഫി​ക്ക് നി​യ​ന്ത്രി​ക്ക​ണമെന്ന് യാത്രക്കാർ


ചി​റ്റൂ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പൊ​റു​തി​മു​ട്ടു​ന്ന ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മൂ​ന്നു​മൊ​ക്ക് പാ​ത​യി​ൽ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച് സു​ഗ​മ​മാ​യ വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് വ​ഴി​യൊ​രു​ക്ക ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​വി​ട​ത്തെ ത​ക​ർ​ന്ന പാ​ത​യും അ​ഴു​ക്കു​ചാ​ലും പു​ന​ർ​നി​ർ​മിി​ച്ച​ത്.ന​ല്ലേ​പ്പി​ള്ളി, ആ​ലാം​ക​ട​വ്, അ​ണി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ​ത്തു​ന്പോ​ൾ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.

വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ​പെ​ട്ട​വ​രെ കൊ​ണ്ടു​വ​രു​ന്ന ആം​ബു​ല​ൻ​സും വ​ഴി​യി​ൽ കു​ടു​ങ്ങാ​റു​ണ്ട്.
നി​ല​വി​ൽ ഈ ​സ്ഥ​ല​ത്ത് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തു വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​യ്ക്കാ​നു​ള്ള റെ​ഡ് ലൈ​റ്റ് മാ​ത്ര​മേ തെ​ളി​യു​ന്നു​ള്ളൂ. ഇ​തു വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു​ത​ര​ത്തി​ലും ജം​ഗ്ഷ​ൻ ക​ട​ക്കാ​ൻ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നി​ല്ല.

ക​ണ​ക്ക​ന്പാ​റ, ആ​ലാം​ക​ട​വു ഭാ​ഗ​ത്തു​നി​ന്നും ജം​ഗ്ഷ​നി​ലെ​ത്തു​ന്ന​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ങ്കി​ൽ യൂ ​ടേ​ണി​ൽ സ​ഞ്ച​രി​ക്ക​ണം. തി​രി​വി​ൽ മ​റു​വ​ശം കാ​ണാ​ൻ ക​ഴി​യാ​ത്ത​വി​ധം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. മി​ക്ക​പ്പോ​ഴും വാ​ഹ​നം മു​ന്നോ​ട്ടു തി​രി​ച്ച​ശേ​ഷം എ​തി​രെ വ​രു​ന്ന വാ​ഹ​ന​ത്തി​നു മു​ന്നി​ല​ക​പ്പെ​ട്ട് കു​ട്ടി​യി​ടി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.

ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ​നി​ന്നും ജം​ഗ്ഷ​നി​ലേ​ക്ക് ഇ​റ​ങ്ങി​യ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ആ​ൾ​ക്കു​ട്ട​ത്തി​ലേ​ക്ക് പാ​ഞ്ഞു സം​ഭ​വ​സ്ഥ​ല​ത്തു ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്നു. പ​തി​ന​ഞ്ചു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ തീ​പി​ടു​ത്ത​മോ അ​പ​ക​ട​മൊ സം​ഭ​വി​ച്ചാ​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ യു​ണി​റ്റ് ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ ഏ​റെ സ​മ​യ​മെ​ടു​ക്കും.

മു​ന്പ് ഈ ​സ്ഥ​ല​ത്ത് ചി​റ്റൂ​ർ പോ​ലീ​സ് ഹോം​ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ച് വാ​ഹ​ന​സ​ഞ്ചാ​രം നി​യ​ന്ത്രി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ടി​തു നി​ർ​ത്തി​യ​തോ​ടെ വീ​ണ്ടും കു​രു​ക്ക് മു​റു​കി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​വ​ർ​ഷം​മു​ന്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി ഗ​താ​ഗ​ത​ത​ട​സ​ത്തി​നു പ​രി​ഹാ​രം കാ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts