തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുസ്ലിം ലീഗ് രാഷ്ട്രീയ യജമാനൻമാരായി കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി.
യജമാനൻമാരെ അനുസരിക്കുന്ന ഭൃത്യൻമാരെ പോലെയാണു ലീഗിന്റെ പെരുമാറ്റം. കേരളാ ബാങ്ക്, പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലീഗ് സങ്കുചിത താൽപര്യത്തോടെ കോണ്‍ഗ്രസ് എടുത്ത തീരുമാനം അനുസരിച്ചു. ലോക കേരളസഭയിൽനിന്നു പിൻമാറിയത് അതിനാലാണെന്നും കടകംപള്ളി ആരോപിച്ചു.