പ​ബ്ജി ക​ളി​ക്കാ​ൻ പ​ണം വേ​ണം; 19കാ​ര​ൻ മോഷ്ടിച്ചത് 31 സൈക്കിളുകൾ

പ​ബ്ജി ക​ളി​ക്കു​വാ​നാ​യി സ്ഥി​ര​മാ​യി സൈ​ക്കി​ൾ മോ​ഷ്ടി​ച്ച 19കാ​ര​ൻ അ​റ​സ്റ്റി​ൽ. ഹൈ​ദ​രാ​ബാ​ദി​ലെ മം​ഗ​ല​പു​രം കോ​ള​നി സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജാ​രി​യാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. ന​ന്ദു​ലാ​ൽ സി​ദ്ധാ​ർ​ഥ് ശ​ർ​മ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്.

ഗെ​യി​മി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​നുള്ള പണത്തിനായി ഇ​യാ​ൾ അ​മ്മ​യുമായി നി​ര​ന്ത​രം ക​ല​ഹി​ക്കു​മാ​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്നും പ​ണം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വീ​ടി​ന് അ​ടു​ത്ത് വ​ച്ചി​രു​ന്ന സൈ​ക്കി​ളു​ക​ൾ ഇ​യാ​ൾ പ​തി​വാ​യി മോ​ഷ്ടി​ച്ച​ത്.

31 സൈ​ക്കി​ളു​ക​ൾ മോ​ശ്ടി​ച്ച യാ​ൾ ഇ​ത് വി​റ്റ് എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ സ​മ്പാ​ദി​ച്ചി​രു​ന്നു. 17 സ്പോ​ർ​ട്സ് സൈ​ക്കി​ളു​ക​ൾ ഇ​യാ​ളി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

Related posts