റോഡുനിര്‍മാണം ഇഴയുന്നു; റോഡിലെ കുഴി നികത്താന്‍ മാസങ്ങള്‍ക്കുമുമ്പ് മണ്ണ് കൊണ്ടിറക്കി; ഇപ്പോള്‍ ഇതാണ് അവസ്ഥ

അ​ടി​മാ​ലി: റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്നു. പൊ​ടി ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി ക​ഴി​യു​ക​യാ​ണ് അ​ടി​മാ​ലി പ്രി​യ​ദ​ർ​ശി​നി കോ​ള​നി​ക്കു സ​മീ​പ​മു​ള്ള കു​ടും​ബ​ങ്ങ​ൾ. റോ​ഡി​ലെ കു​ഴി നി​ക​ത്താ​ൻ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ണ്ണ് കൊ​ണ്ടി​റ​ക്കി​യ​തു​മു​ത​ൽ തു​ട​ങ്ങി​യ പൊ​ടി ശ​ല്യ​ത്തി​നാ​ണ് അ​റു​തി​യി​ല്ലാ​ത്ത​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​മാ​കെ പൊ​ടി​പ​ട​ലം മൂ​ടും. സ​ദാ​സ​മ​യ​വും വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും അ​ട​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ വീ​ടു​ക​ൾ​ക്കു​ള്ളി​ലും പൊ​ടി നി​റ​യും.

പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക്ക്കൈു​ഞ്ഞു​ങ്ങ​ൾ​ക്ക​ട​ക്കം പ​നി​യും ജ​ല​ദോ​ഷ​വും വി​ട്ടു​മാ​റു​ന്നി​ല്ല. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തു​മു​ത​ൽ ക​ള​ക്ട​റേ​റ്റി​ൽ​വ​രെ കു​ടും​ബ​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും മ​ണ്ണ് നീ​ക്കം​ചെ​യ്യു​ക​യോ റോ​ഡു​നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11, 12 വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് പൊ​ളി​ഞ്ഞ​പാ​ലം ഫാ​ത്തി​മ​മാ​ത സ്കൂ​ൾ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ പ്രി​യ​ദ​ർ​ശി​നി കോ​ള​നി​ക്കു സ​മീ​പ​മു​ള്ള ഭാ​ഗ​ത്ത് യാ​തൊ​രു നി​ർ​മാ​ണ​ജോ​ലി​ക​ളും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

സ്കൂ​ൾ ബ​സു​ക​ൾ​ക്ക​ട​ക്കം ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടേ​റി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് മ​ണ്ണ് കൊ​ണ്ടി​റ​ക്കി കു​ഴി നി​ക​ത്തി​യ​ത്. എ​ന്നാ​ൽ മ​ഴ മാ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ചു​പോ​കേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts