തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെ നിയമത്തെ അനുകൂലിച്ച് പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി നിയമത്തെ അനുകൂലിച്ച് വൻ റാലി നടത്താൻ ബിജെപി തീരുമാനിച്ചു.
റാലിയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്നാണ് വിവരം. ഈ മാസം 15നു ശേഷമാകും ഷാ കേരളത്തിലെത്തുക.നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന മലബാറിൽ റാലി നടത്താനാണ് ബിജെപിയും ആർഎസ്എസും തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.