തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ എസ്പി കെ.ജി സൈമൺ. ജോളിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേസിലെ പ്രധാന സാക്ഷികൾ റോയ് തോമസിന്റെ മക്കളാണ്. കുട്ടികളുടെ മൊഴി കേസിൽ നിർണായകമായി. ജോളി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും എസ്പി പറഞ്ഞു. റോയ് തോമസ് വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.