കുറ്റവാളിയെ സംരക്ഷിച്ചു, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു! തൊടുപുഴയില്‍ ഏഴു വയസുകാരന്റെ കൊലപാതകം; അമ്മയ്‌ക്കെതിരേ കേസെടുക്കണമെന്നു കോടതി

തൊ​​ടു​​പു​​ഴ: കു​​മാ​​ര​​മം​​ഗ​​ല​​ത്ത് ഏ​​ഴു വ​​യ​​സു​​കാ​​ര​​നെ മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ കു​​ട്ടി​​യു​​ടെ അ​​മ്മ​​യ്ക്കെ​​തരേ ജു​​വ​​നൈ​​ൽ ജ​​സ്റ്റീ​സ് നി​​യ​​മ​​പ്ര​​കാ​​രം കേ​​സെ​​ടു​​ക്കാ​​ൻ കോ​​ട​​തി നി​​ർ​​ദേ​​ശം. തൊ​​ടു​​പു​​ഴ ജു​​ഡീ​​ഷ​ൽ ഫ​​സ്റ്റ് ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യാ​​ണ് കേ​​സെ​​ടു​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട​​ത്.

ആ​​ഡ്‌​ലി സോ​​ഷ്യ​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ എ​​ന്ന സം​​ഘ​​ട​​ന ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണു ന​​ട​​പ​​ടി. സം​​ഭ​​വ​​ത്തി​​ൽ ഒ​​ന്നാം പ്ര​​തി​​യാ​​യ കു​​ട്ടി​​യു​​ടെ അ​​മ്മ​​യു​​ടെ സു​​ഹൃ​​ത്താ​​യ തി​​രു​​വ​​ന​​ന്ത​​പു​​രം ന​​ന്ത​​ൻ​​കോ​​ട് ക​​ട​​വ​​ത്തൂ​​ർ കാ​​സി​​ൽ അ​​രു​​ണ്‍ ആ​​ന​​ന്ദ്(36) ജ​​യി​​ലി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്.

കു​​റ്റ​​വാ​​ളി​​യെ സം​​ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തി​​നും തെ​​ളി​​വ് ന​​ശി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തി​​നു​​മാ​​ണ് അ​​മ്മ​​യാ​​യ യു​​വ​​തി​​ക്കെ​​തിരേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നു. ഇ​​തി​​നു പു​​റ​​മെ​​യാ​​ണ് യു​​വ​​തി​ക്കെ​​തി​​രേ ജു​​വ​​നൈ​​ൽ ജ​​സ്റ്റീ​​സ് നി​​യ​​മ​​പ്ര​​കാ​​രം​​കൂ​​ടി കേ​​സെ​​ടു​​ക്കാ​​ൻ കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ച​​ത്. മാ​​ർ​​ച്ചി​​ൽ മു​​ട്ടം ജു​​വ​​നൈ​​ൽ ജ​​സ്റ്റീ​​സ് കോ​​ട​​തി​​യി​​ൽ യു​​വ​​തി ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നും കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു.

2019 മാ​​ർ​​ച്ച് 28ന് ​​കു​​മാ​​ര​​മം​​ഗ​​ല​​ത്തെ വാ​​ട​​ക വീ​​ട്ടി​​ൽ വ​​ച്ചാ​​ണ് ഏ​​ഴു​ വ​​യ​​സു​​കാ​​ര​​നെ അ​​രു​​ണ്‍ ആ​​ന​​ന്ദ് ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച​​ത്. ഉ​​റ​​ക്ക​​ത്തി​​നി​​ടെ സോ​​ഫ​​യി​​ൽ ഇ​​ള​​യ സ​​ഹോ​​ദ​​ര​​നാ​​യ നാ​​ലു വ​​യ​​സു​​കാ​​ര​​ൻ കി​​ട​​ക്ക​​യി​​ൽ മൂ​​ത്ര​​മൊ​​ഴി​​ച്ച​​തി​​ന് അ​​മ്മ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു മ​​ർ​​ദ​​നം. പ​​ത്തു ദി​​വ​​സം ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ ക​​ഴി​​ഞ്ഞ കു​​ട്ടി ഏ​​പ്രി​​ൽ ആ​​റി​​നാ​​ണ് മ​​രി​​ച്ച​​ത്.

Related posts