കാലാപാനി വേണ്ട; ദു​ർ​ഗ​ന്ധം വ​മി​ച്ച് വൈക്കം ന​ഗ​ര​ത്തി​ലൂ​ടെ കറുത്ത ജലവുമായി ക​ട​ന്നു​പോ​കു​ന്ന അന്ധകാരത്തോട് അണിഞ്ഞൊരുങ്ങുന്നു


വൈ​ക്കം: ദു​ർ​ഗ​ന്ധം വ​മി​ച്ച് ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മാ​ലി​ന്യ​വാ​ഹി​നി​യാ​യ അ​ന്ധ​കാ​ര​ത്തോ​ടി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. ‘ഇ​നി ഞാ​നൊ​ഴു​ക​ട്ടെ’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി കേ​ര​ള ഹ​രി​ത​മി​ഷ​ന്‍റെ​യും വൈ​ക്കം ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് നീ​രൊ​ഴു​ക്ക് നി​ല​ച്ച അ​ന്ധ​കാ​ര​ത്തോട് ശു​ചീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തോ​ട് ശു​ചീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്നോ​ടി​യാ​യി വി​ദ​ഗ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ ന​ട​ത്തി പ​ദ്ധ​തി രൂ​പീ​ക​രി​ക്കും. കെ.​വി ക​നാ​ലി​ൽ നി​ന്നും വെ​ള്ളം പെ​ട്ടി​യും പ​റ​യും സ്ഥാ​പി​ച്ച് അ​ന്ധ​കാ​ര​തോ​ട്ടി​ലേ​ക്ക് ക​യ​റ്റി​യി​റ​ക്കു​ന്ന പ​ദ്ധ​തി​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കു​ന്ന കു​ഴ​ലു​ക​ൾ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യും. തോ​ട്ടി​ലെ ചെ​ളി​യും മാ​ലി​ന്യ​വും നീ​ക്കി​യ​തി​നു​ശേ​ഷം തോ​ടി​ന്‍റെ ഇ​രു​ക​ര​ക​ളും സൗ​ന്ദ​ര്യ​വ​ൽ​ക്ക​രി​ക്കാ​നും ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

കൗ​ണ്‍​സി​ല​ർ എ​ൻ.​അ​നി​ൽ ബി​ശ്വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്. ഇ​ന്ദി​രാ​ദേ​വി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ഡ്വ. അം​ബ​രീ​ഷ് ജി. ​വാ​സു, ബി​ജു ക​ണ്ണേ​ഴ​ൻ, ആ​ർ. സ​ന്തോ​ഷ്, സൗ​ദാ​മി​നി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌‌്ട​ർ സു​നി​മോ​ൾ, സെ​ക്ര​ട്ട​റി ര​മ്യാ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി ഭാ​ര​വാ​ഹി​ക​ളാ​യി സി.​കെ ആ​ശ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ശ​ശി​ധ​ര​ൻ, എ​ൻ.​അ​നി​ൽ ബി​ശ്വാ​സ്, ബി​ജു ക​ണ്ണേ​ഴ​ത്ത് (ര​ക്ഷാ​ധി​കാ​രി​ക​ൾ), അ​ഡ്വ. അം​ബ​രീ​ഷ് ജി.​വാ​സു (ചെ​യ​ർ​മാ​ൻ), ആ​ർ.​സ​ന്തോ​ഷ് (ക​ണ്‍​വീ​ന​ർ), ര​മ്യാ കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related posts