വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബം​ഗ​ളു​രു​വി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോയ  ടൂ​റി​സ്റ്റ്  ഓട്ടോയിലിടിച്ച്  രണ്ട് പേർക്ക് പരിക്ക്; കേ​സെ​ടു​ത്ത് പോലീസ്


തു​റ​വൂ​ർ: ഓ​ട്ടോ​റി​ക്ഷ​യ്ക്ക് പി​ന്നി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ചു മ​റി​ഞ്ഞു ഡ്രൈ​വ​റ​ട​ക്കം ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ കു​ത്തി​യ​തോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. ദേ​ശീ​യ​പാ​ത​യി​ൽ കു​ത്തി​യ​തോ​ട് ബ​സ് സ്റ്റോ​പ്പി​ന് വ​ട​ക്കു​വ​ശം ശ​നി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ത്തി​യ​തോ​ട് മാ​ർ​ക്ക​റ്റി​ൽ വെ​റ്റി​ല​ക്ക​ട ന​ട​ത്തു​ന്ന കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി രാ​ജു, ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും കൊ​ച്ചി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ല്ല​ത്തു നി​ന്നും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബം​ഗ​ളു​രു​വി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​കു​ക​യാ​യി​രു​ന്നു ടൂ​റി​സ്റ്റ് ബ​സ്.

Related posts