തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച കാമുകനും മരിച്ചു. കാരക്കോണം സ്വദേശിനി അഷിതയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് കാമുകനായ അനു യുവതിയെ കൊലപ്പെടുത്തിയത്.
അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേത്തിയ യുവാവ് വീടിന്റെ വാതില്‍ അടച്ചശേഷമാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഇതിനുശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു.
ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിതയുടെ ജീവൻ രക്ഷിക്കനായില്ല. അനുവിന്റെ നില അതീവഗുരുതരമായിരുന്നു. ചികിത്സ തുടങ്ങി മണിക്കുറൂകൾക്ക് ശേഷം യുവാവും മരണത്തിന് കീഴടങ്ങി.