വടക്കാഞ്ചേരി: സമൂഹത്തിൽ നിന്ന് ജാതി വ്യവസ്ഥിതിയെ ഇല്ലാതാക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുകയാണെന്ന് മന്ത്രി എ .സി. മൊയ്തീൻ പറഞ്ഞു. ഇത് മഹത്തരമായ നമ്മുടെ സംസ്കാരത്തിന് എതിരാണ്. സഹിഷ്ണുതയഅക്ക് പകരം അസഹിഷ്ണുത നാടാകെ നിറക്കാനാണ് ചിലരുടെ ശ്രമം.
ഇതിനെ ചെറുത്ത് തോൽപ്പിക്കാനും, ഇന്ത്യ നമ്മുടേതാണ് എന്ന സന്ദേശത്തിന്റെ പ്രചാരകരാകാനും സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കഥകളി സംഗീതഞ്ജനായിരുന്ന കലാമണ്ഡലം ഹൈദരാലിയുടെ സ്മരണയ്ക്ക് പ്രണാമം അർപ്പിച്ച് സ്വനം സാംസ്കാരിക സമിതി സംഘടിപ്പിച്ച ഹൈദരലി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സ്വനം പ്രസിഡണ്ട് വി കെ സൈബുന്നീസ അധ്യക്ഷയായി. അനിൽ അക്കര എംഎൽഎ മുഖ്യാതിഥിയായി.
ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കലാഭവൻ നവാസ്, റഷീദ് പാറക്കൽ, കെ പി കേശവൻ നന്പീശൻ, കിരണ് ജി നാഥ്, റെയ്ഹാൻ ഹൈദർ, മോഹനൻ അവണപറന്പ് , കെ എൻ മോഹൻദാസ് പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.ഹൈദരാലിക്ക് സ്മരണാജ്ഞലിയായി കലാമണ്ഡലം കലാകാര·ാർ അവതരിപ്പിച്ച കഥകളി സംഗീതാർച്ചനയും നടന്നു.
ലൈഫ് മിഷന്റെ കീഴിൽ ഒന്നരലക്ഷത്തിലധികം വീടുകളുടെ നിർമാണം പൂർത്തിയാക്കി: മന്ത്രി
പഴയന്നൂർ: ലൈഫ് മിഷന്റെ കീഴിൽ ഒന്നരലക്ഷത്തിലധികം വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയെന്നും സംസ്ഥാന തലത്തിൽ രണ്ടുലക്ഷം വീടുകളുടെ പണി പൂർത്തീകരിച്ചുവരികയാണെന്നും 26-നകം ഇതിന്റെ പ്രഖ്യാപനം നടത്തുമെന്നും തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എ.സി.മൊയ്തീൻ.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ലൈഫ് മിഷൻ കുടുംബസംഗമവും അദാലത്തും പഴയന്നൂർ ദാറുൽസലാം മദ്രസഹാളിൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കര മണ്ഡലം എംഎൽഎ യു.ആർ.പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈഫ് മിഷൻ കോ-ഓർഡിനേറ്റർ ലിൻസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ്.ഷാനവാസ് ഐഎഎസ് വിശിഷ്ടാതിഥിയായിരുന്നു.