വടകര: രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനകീയ മുന്നേറ്റത്തിനു മുന്നില്‍ മോദിക്കും അമിത് ഷാക്കും മുട്ടുമടക്കേണ്ടി വരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. രണ്ടു ദിവസമായി ആയഞ്ചേരിയില്‍ നടന്നുവന്ന മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ പിഴുതെറിഞ്ഞ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒപ്പം നില്ക്കുന്നവരില് നിന്ന് പോലും ബിജെപി ഒറ്റപ്പെടുകയാണ്. കിരാതമായ ബ്രിട്ടീഷ് ഭരണത്തെ അനുസ്മരിപ്പിക്കും വിധമാണ് മോദിയും അമിത് ഷായും സമാധാനപരമായ പ്രതിഷേധങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്തുന്നതെന്നും വെള്ളക്കാര്‍ക്ക് സംഭവിച്ച അതേ അന്ത്യമായിരിക്കം ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭാവിയെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു.
പരിപാടിയില്‍ എം.പി ഷാജഹാന് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. എംഎസ്എഫ് അഖിലേന്ത്യ സെക്രട്ടറിയും ഡല്‍ഹി ജാമിഅ മില്ലിയ സമരനായകനുമായ അതിബ് ഖാന് മുഖ്യാഥിതിയായിരുന്നു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, സി.കെ.സുബൈര്‍, പി.അമ്മത്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം.അബൂബക്കര്‍, കെ.ടി.അബ്ദുറഹിമാന്, എഫ്.എം.മുനീര്‍, കെ.കെ.നവാസ്, പി.പി.റഷീദ്, ചുണ്ടയില്‍ മൊയ്തു ഹാജി, കെ.സി.മുജീബ് റഹ്മാന്, വി.പി.റിയാസ്സലാം, സി.എം.അഹമ്മദ് മൗലവി, കെ.കെ.ഹമീദ്, കെ.അഹമ്മദ് ഹാജി, വി.കെ അബ്ദുല്ല, ശ്രീജേഷ് ഊരത്ത്, ഹാരിസ് മുറിച്ചാണ്ടി, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, എം.എയകഞ്ഞബ്ദുല്ല, എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിന്റെ മുന്നോടിയായി കോട്ടപ്പളളിയില് നിന്ന് ആരംഭിച്ച ദേശ് ബച്ചാ വോ റാലിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ പി.അബ്ദുറഹിമാന്, എം.എം.മഹമ്മദ്, മന്‍സൂര്‍ എടവലത്ത്, ഇ.പി.സലിം, സാദിഖ് മണിയൂര്‍ എന്നിവര്‍ നേതൃത്വം നല്കി.