കൊച്ചി: ഇന്നലെ ചരിത്രത്തിലെ ഉയർന്ന നിരക്കിൽ എത്തിയ സ്വർണവില ഇന്ന് അല്പം കുറഞ്ഞു. ഇന്ന് പവന് 29,880ആണ് വില. ഗ്രാമിന് 3735. പവന് 320രൂപ കുറഞ്ഞു.പവന്് 30,200 രൂപയിലാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 3,775 രൂപ ആയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഏഴു വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പവന് 520 രൂപയാണ് ഇന്നലെ വർധിച്ചത്, ഗ്രാമിന് 65 രൂപയും.
അമേരിക്ക-ഇറാൻ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധഭീഷണി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്.