ഈരയിൽകടവിൽ  പോലീസിനെ കടിച്ച് പരിക്കേൽപ്പിച്ച സംഭവം; രണ്ടുപേർ ചികിത്‌സയിൽ;  കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് പോലീസ്


കോ​ട്ട​യം: ഈ​ര​യി​ൽ​ക​ട​വ് ഭാ​ഗ​ത്ത് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കും. അ​ക്ര​മി​യു​ടെ ക​ടി​യേ​റ്റ് ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് എ​സ്ഐ​മാ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഒ​രാ​ളെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു. ഈ​ര​യി​ൽ​ക​ട​വ് വ​ട്ട​ക്കു​ന്നേ​ൽ പു​ളി​ക്ക​ൽ അ​രു​ണ്‍ ചാ​ണ്ടി (21)യെ​യാ​ണ് ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഈ​സ്റ്റ് എ​സ്ഐ മ​ഹേ​ഷ്കു​മാ​ർ, അ​ഡീ​ഷ​ണ​ൽ എ​സ്ഐ കെ.​പി.​ക​ബീ​ർ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഈ​ര​യി​ൽ​ക​ട​വ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നു സ​മീ​പം റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ മ​ഹേ​ഷ്കു​മാ​റാ​ണ് ആ​ദ്യം എ​ത്തി​യ​ത്. എ​സ്ഐ ജി​പ്പി​ൽ നി​ന്നി​റ​ങ്ങി​യ ഉ​ട​ൻ ഇ​ഷ്ടി​ക​യ്ക്ക് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​റി​ഞ്ഞ​യാ​ളെ എ​സ്ഐ ഓ​ടി​ച്ചി​ട്ടു പി​ടി​ച്ചു.

ഇ​തി​നി​ടെ സം​ഭ​വ​മ​റി​ഞ്ഞ് എ​സ്ഐ ക​ബീ​റും സ്ഥ​ല​ത്തെ​ത്തി. ഇ​ഷ്ടി​ക പി​ടി​ച്ചു​വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്.ചി​ല സ്ത്രീ​ക​ളും പോ​ലീ​സി​നെ​തി​രേ രം​ഗ​ത്തു വ​ന്നു. പി​ന്നീ​ട് വ​നി​താ പോ​ലീ​സ് അ​ട​ക്കം കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

Related posts