കോട്ടയം: നഗരത്തിലെ വൻ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. കെ എസ്ആർടിസിക്ക് സമീപത്തെ വീട് കേന്ദ്രീകരിച്ച് നടത്തി വന്ന വൻ ചീട്ടുകളി സംഘത്തെയാണ് വെസ്റ്റ് സിഐ എം.ജെ.അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കളിക്കളത്തിൽ നിന്ന് 21,000 രൂപ പിടിച്ചെടുത്തു. കെഎസ്ആർടിസി സ്റ്റാൻഡിനു പിൻവശത്ത് ഒരു വീട് വാടകയ്ക്കെടുത്താണ് ചീട്ടുകളി നടത്തി വന്നത് നാട്ടകം സ്വദേശികളായ കൊച്ച് എന്ന കൊച്ചുമോൻ (44), ബിനു (44), പള്ളം സ്വദേശി സലിം (57), വിജയൻ (48), ചാന്നാനിക്കാട് സ്വദേശി ബിജു (45), കാരാപ്പുഴ സ്വദേശി മനോജ്കുമാർ (48) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
കൊച്ച് എന്നയാളാണ് വീട് വാടകയ്ക്കെടുത്ത് ചീട്ടുകളി നടത്തി വന്നത്. കളിക്കാനെത്തുന്നവരിൽ നിന്ന് കമ്മീഷൻ എന്ന നിലയിൽ കൊച്ച് പണം വാങ്ങുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.