ഫ്‌​ളാ​റ്റു​ക​ള്‍ നി​ലം​പൊ​ത്താ​ന്‍ ഇ​നി നാ​ലു​ദി​വ​സം! സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കു​ന്ന​ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

കൊ​ച്ചി: സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് പൊ​ളി​ക്കു​ന്ന മ​ര​ടി​ലെ ഫ്‌​ളാ​റ്റു​ക​ളി​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കു​ന്ന ജോ​ലി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ആ​ദ്യ​ദി​വ​സം ആ​ല്‍​ഫ സെ​റീ​ന്‍, ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ എ​ന്നീ ഫ്‌​ളാ​റ്റു​ക​ളാ​ണ് പൊ​ളി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്ടു​ഒ​യി​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കു​ന്ന ജോ​ലി​ക​ള്‍ ഞാ​യ​റാ​ഴ്ച​യോ​ടെ ത​ന്നെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

ആ​ല്‍​ഫ സെ​റീ​നി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ പ്ര​ദേ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ആ​ല്‍​ഫ സെ​റീ​ന്‍ ഫ്‌​ളാ​റ്റ് സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ക്കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലു​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടെ നി​റ​ക്കു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ അ​ള​വി​ല്‍ കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ആ​ല്‍​ഫ​യി​ലെ ജോ​ലി​ക​ള്‍ നാ​ളെ​യോ​ടെ പൂ​ര്‍​ത്തി​യാ​കും.

ജെ​യ്ന്‍ കോ​റ​ല്‍ കോ​വ് ഫ്ളാ​റ്റി​ല്‍ ഇ​നി ഒ​രു നി​ല കൂ​ടി​യാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കാ​ന്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ ജോ​ലി​ക​ള്‍ ഇ​ന്ന് ഉച്ചയോടെ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ക​രു​തു​ന്ന​ത്. 400 കി​ലോ​യാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗോ​ള്‍​ഡ​ന്‍ കാ​യ​ലോ​ര​ത്തി​ല്‍ ഇന്ന് ഉച്ചയ്ക്കു ശേഷം സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ ആരംഭിക്കും. ഇ​വി​ടെ 15 കി​ലോ​യേ ആ​വ​ശ്യ​മു​ള്ളൂ.

അ​തേ​സ​മ​യം, ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ച്ചു നീ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ ന​ഗ​ര​സ​ഭ​യും സ​ബ് ക​ള​ക്ട​റും ത​മ്മി​ല്‍ വാ​ക്പോ​രി​ലാ​ണ്. സാ​ന്ദ്ര​ത കൂ​ടി​യ മേ​ഖ​ല​യി​ലെ ആ​ല്‍​ഫ സെ​റീ​ന്‍ ഫ്ളാ​റ്റ് 11ന് ​രാ​വി​ലെ പൊ​ളി​ക്കാ​നി​രി​ക്കെ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളെ പ​റ്റി പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ല്‍​കു​ന്ന​തി​നെ ചൊ​ല്ലി​യാ​ണ് ന​ഗ​ര​സ​ഭ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​രി​സ​ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ന്‍ ഇ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തി​ട്ടു​ണ്ട്. ഉ​ച്ച​ക്ക് 2.30നാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ഒ​ഴി​പ്പി​ക്ക​ല്‍ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ളും മ​റ്റു പ​രാ​തി​ക​ളും പ​രി​ഗ​ണി​ക്കും. ഇ​ന്‍​ഷ്വ​റ​ന്‍​സ് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ളും ന​ട​ക്കും.

Related posts