തലശേരി: ചികിത്സയിലെ അനാസ്ഥ കാരണം ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ വനിത ഡോക്ടര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം തലശേരി ടൗണ്‍ പോലീസ് കേസെടുത്തു.
ചോമ്പാല കണ്ണൂക്കര ഒഞ്ചിയം സ്വദേശി വിനീഷിന്റെ പരാതി പ്രകാരം തലശേരി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.പി പ്രീജക്കെതിരേയാണ് ടൗണ്‍ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളത്.
2018 ജൂണ്‍ 11 നാണ് കേസിനാസ്പദമായ സംഭവം. വിനീഷിന്റെ ഭാര്യ നിധിനയെ പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.2018 ജൂണ്‍ 12 ന് ഗര്‍ഭസ്ഥ ശിശു മരണമടഞ്ഞു.
തുടര്‍ന്ന് നിധിനയെ വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 2018 ജൂണ്‍ 15 ന് നിധിനയും മരണമടഞ്ഞു. ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലെ അനാസ്ഥയാണ് ഇരുവരും മരണമടയാന്‍ കാരണമെന്ന് കാണിച്ച് വിനീഷ് കോടതിയെ സമീപിക്കുകയായിരുന്നു.