സ​ധൈ​ര്യം മു​ന്നോട്ട്! രാ​ത്രി ന​ട​ത്ത​വു​മാ​യി ആ​ന്തൂ​രി​ലെ പെ​ണ്ണു​ക​ൾ; വ​ഴി​കാ​ട്ടി​യാ​യി ആ​ന്തൂ​രി​ന്‍റെ ന​ഗ​ര​മാ​താ​വും

ത​ളി​പ്പ​റ​മ്പ്: മ​റ​വി​ല്‍ തി​രി​വു​ക​ളെ സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും സ​ധൈ​ര്യം മു​ന്നോ​ട്ടു പോ​കാ​മെ​ന്നും അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ആ​ന്തൂ​രി​ലെ പെ​ണ്ണു​ങ്ങ​ള്‍. അ​ന്പ​തോ​ളം വ​രു​ന്ന ഇ​വ​ര്‍​ക്ക് വ​ഴി​കാ​ട്ടി​യാ​യി ആ​ന്തൂ​രി​ന്‍റെ ന​ഗ​ര​മാ​താ​വാ​യ പി.​കെ. ശ്യാ​മ​ള മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി 11 മു​ത​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്നു​വ​രെ​യാ​ണു ബ​ക്ക​ള​ത്തു​നി​ന്നും വി​വി​ധ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ര​ണ്ടു സ്ത്രീ​ക​ള്‍ വീ​തം സ​ധൈ​ര്യം ധ​ര്‍​മ​ശാ​ല ജം​ഗ്ഷ​നി​ലേ​ക്കു കാ​ല്‍​ന​ട​യാ​ത്ര ചെ​യ്ത​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും വീ​ട്ട​മ്മ​മാ​രും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും അ​ങ്ക​ണ‌​വാ​ടി ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണു‌ ര​ണ്ടു​പേ​രാ​യി ന​ട​ന്ന് പ​ല​വ​ഴി​ക​ളി​ലൂ​ടെ ധ​ര്‍​മ​ശാ​ല ജം​ഗ്ഷ​നി​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ സം​ഗ​മി​ച്ച​ത്. തു​ട​ര്‍​ന്ന് എ​ല്ലാ​വ​രും സ​ധൈ​ര്യം മു​ന്നോ​ട്ട് പ്ര​തി​ജ്ഞ​യെ​ടു​ത്തു.

ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ന്‍ പി.​കെ. ശ്യാ​മ​ള​യാ​ണ് ബ​ക്ക​ള​ത്ത് രാ​ത്രി 11ന് ​ന​ട​ന്ന സ​ധൈ​ര്യം മു​ന്നോ​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ന്‍ പി.​പി. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം. ​സ​തി, കെ. ​ശ്രീ​ജ, കെ. ​സ​വി​ത, വി. ​സു​നി​ത, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ നേ​താ​വ് ഓ​മ​ന മു​ര​ളീ​ധ​ര​ന്‍, എം. ​പ്രീ​ത, എ​ന്‍.​വി. സ​രോ​ജി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts