ചാത്തന്നൂർ: പള്ളിമൺ സിദ്ധാർത്ഥ ഫൗണ്ടേഷനും സി.സി.എം-ഉം ചേർന്ന് 17 വയസിൽ താഴെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഉല്ലാസ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ് 9 ന് തുടങ്ങും. പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. കായികാധ്യാപകനായിരുന്ന എൻ.ഉല്ലാസ് കുമാറിന്റെ സ്മരണാർത്ഥം നടത്തുന്ന മൂന്നാമത് ടൂർണമെൻറാണ് ഇത്. അംഗീകൃത സി.ബി.എസ്.ഇ.സ്കൂളുകൾക്കും സ്റ്റേറ്റ് സിലബസ്സ് സ്കൂളുകൾക്കും പങ്കെടുക്കാം.
പ്രഥമാധ്യാപകന്റെ ശുപാർശയോടെ ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് അവസരം.
റണ്ണേഴ്സ് അപ്പിൻ 7500 രുപയും ലൂസേഴ്സ് ഫൈനലിലെ വിജയിയ്ക്ക് 5000 രുപയും സമ്മാനമായി നൽകും. ഫൈനൽ റൗണ്ടിലെത്തുന്ന ടീമുകൾക്ക് 500 രൂപ വീതം നല്ലം. മറ്റ് ജില്ലകളിൽ നിന്നെത്തുന്ന ടീമുകൾക്ക് താമസ സൗകര്യവുമൊരുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9249871846.