ഖാ​സിം സു​ലൈ​മാ​നി​യു​ടെ വി​ലാ​പ​യാ​ത്ര​യ്ക്കി​ടെ തി​ക്കും തി​ര​ക്കും; 35 പേ​ർ മ​രി​ച്ചു; അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് ലക്ഷങ്ങൾ

ടെ​ഹ്റാ​ൻ: യു​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​റാ​ൻ സൈ​നി​ക ക​മാ​ൻ​ഡ​ർ ഖാ​സിം സു​ലൈ​മാ​നി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​നി​യ​ൻ ന​ഗ​ര​മാ​യ കെ​ർ​മ​നി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​കു​ന്ന​ത്.

35 പേ​ർ മ​രി​ച്ചെ​ന്നാ​ണു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. 48 പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ള്ള​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. നി​ര​വ​ധി പേ​ർ റോ​ഡി​ൽ ച​ല​ന​മ​റ്റു കി​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഓ​ണ്‍​ലെ​നു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ദു​ര​ന്ത​മു​ണ്ടാ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഇ​റാ​ൻ അ​ടി​യ​ന്ത​ര വൈ​ദ്യ സേ​വ​ന വി​ഭാ​ഗം മേ​ധാ​വി സ്ഥി​രീ​ക​രി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സു​ലൈ​മാ​നി​ക്ക് അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ക്കാ​ൻ കെ​ർ​ന​നി​ൽ ഒ​ത്തു​കൂ​ടി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച യു​എ​സ് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​റാ​ൻ റെ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്സി​ലെ ഉ​ന്ന​ത​സേ​നാ വി​ഭാ​ഗ​മാ​യ ഖു​ദ്സ് ഫോ​ഴ്സ് ത​ല​വ​നാ​യ ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷ​ഹേ​ദ് അ​ൽ ഷാ​ബി സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ അ​ൽ മു​ഹാ​ന്ദി​സ് അ​ട​ക്ക​മു​ള്ള​വ​രും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Related posts