വിഘ്നേഷ് ശിവനുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. സീ സിനിമാ അവാർഡ്ദാന വേദിയിലായിരുന്നു നയൻസിന്റെ പ്രണയത്തെപ്പറ്റിയുള്ള തുറന്നു പറച്ചിൽ. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള അഭിനേത്രി എന്ന പുരസ്കാരം നയൻതാരയ്ക്കായിരുന്നു.
സ്വപ്നങ്ങളിലേക്കു തന്നെ കൈപിച്ചു നടത്തിയ വ്യക്തിയാണ് വിഘ്നേഷ് ശിവനെന്നും അദ്ദേഹമൊത്തുള്ള യാത്ര തന്റെ പ്രണയത്തെ അങ്ങേയറ്റം മനോഹരമാക്കുകയും ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുകയും ചെയ്തുവെന്നും നയൻതാര പറഞ്ഞു. ഇത്രയും കാലം തന്നെ പിന്തുണച്ച പ്രേക്ഷകർക്ക് നന്ദി പറയാനും നയൻസ് മറന്നില്ല.
രജനീകാന്ത് നായകനാകുന്ന ദർബാർ ആണ് ഇനി നയൻതാരയുടേതായ പുറത്തുവരാനുള്ള ചിത്രം.