ഓസ്ട്രേലിയയിൽ കാട്ടുതീയിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈ സഹായവുമായി ഇന്ത്യൻ ദമ്പതികൾ. ഏറ്റവും കൂടുതൽ കാട്ടുതീ ബാധിച്ചിരിക്കുന്ന വിക്ടോറിയയിലെ ബണ്സ്ഡേലിലെ ദേസി ഹിൽ റസ്റ്റൊറന്റിലാണ് കൻവാൽജീത് സിംഗും ഭാര്യ കമൽജീത് കൗറും ഭക്ഷണമെത്തിക്കുന്നുത്. ഭക്ഷണം നൽകുന്നതിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇവർ പങ്കുചേരുന്നുണ്ട്.
സാഹചര്യം അതീവഗുരുതരമാണ്. ആദ്യം ചെറിയ പ്രദേശത്ത് മാത്രമേ കാട്ടുതീ ഉണ്ടായിരുന്നുള്ളു. എന്നാൽ പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. ഇതുവരെ 23 പേർ മരണമടഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ എന്ന് ഇവർ പറയുന്നു.