നാദാപുരം: ലോട്ടറി നമ്പര്‍ ചുരണ്ടി മാറ്റി പണം തട്ടിയതായി പരാതി. കോടഞ്ചേരി സ്വദേശി ചിറ്റങ്ങാരി താഴെ കുനി സുരേഷിനെ കബളിപ്പിച്ചാണ് പണം തട്ടിയത്.കേരള സര്‍ക്കാറിന്റെ കാരുണ്യ ലോട്ടറി ടിക്കറ്റിലാണ് തട്ടിപ്പ് നടത്തിയത്.
കെസെഡ് 440899 എന്ന നമ്പറില്‍ കൃത്രിമം നടത്തി സമ്മാനര്‍ഹമായ 440390 എന്നാക്കി മാറ്റി രണ്ടായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കല്ലാച്ചി പെട്രോള്‍ പമ്പ് പരിസരത്താണ് തട്ടിപ്പ് നടത്തിയത്. നാദാപുരം പോലീസില്‍ പരാതി നല്കി.