ന്യൂഡൽഹി: രാജ്യത്തെ ചിന്തകർ വിഷം ചീറ്റുന്ന പാന്പുകളാണെന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിമായ ഉമാഭാരതി. ജെഎന്‍യു സംഭവങ്ങളോടു പ്രതികരിക്കവെയായിരുന്നു ഉമാഭാരതിയുടെ പ്രതികരണം. രാജ്യത്ത് ചില പ്രത്യേകയിനം പാന്പുകളുണ്ടെന്നും അവർ കൊടിയ വിഷമുള്ളവരാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
ഒരു പ്രത്യേക തരം പാന്പുണ്ട്. അവർ എണ്ണത്തിൽ കുറവാണെങ്കിലും കൊടിയ വിഷമുള്ളവരാണ്. രാജ്യത്തെ ഒരു വിഭാഗം ചിന്തകർ, എണ്ണത്തിൽ കുറവാണെങ്കിലും വിഷം മുറ്റിയ ഇനങ്ങളാണ്. ഇവർ അന്തരീക്ഷം വിഷമയമാക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾ ചില പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞു, ചിലത് ഉടൻ പരിഹരിക്കും- ഉമാഭാരതി പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാർഥികളേയും അധ്യാപകരേയും അക്രമിച്ചിരുന്നു. ആക്രമണത്തിൽ ജെഎന്‍യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ നിരവധി പേർക്ക് മാരകമായി പരിക്കേു. അധ്യാപർക്കും ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ ഡൽഹി പോലീസ് ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.