കോഴിക്കോട്: അമ്മയുടെ ചികിത്സക്കായെത്തിയ മകന് സഹോദരന്റെ മര്‍ദനമേറ്റു മരിച്ചു. അത്തോളി കൊളത്തൂര്‍ വൈശാഖില്‍ ഗോവിന്ദന്‍കുട്ടി നായരുടെ മകന് ശ്രീജിത്താണ് (39) മര്‍ദനമേറ്റ് മരിച്ചത്. സഹോദരന് ഷാജി(45)യെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30 ഓടെ കോഴിക്കോട് മെഡിക്കല്‍കോളജിന് സമീപത്തെ ലോഡ്ജിലാണ് സംഭവം. അര്‍ബുദ ചികിത്സയ്ക്ക് അമ്മയുമായി മെഡിക്കല്‍കോളജില്‍ എത്തിയതായിരുന്നു ഇരുവരും.
താമസിക്കുന്നതിനായി ഇരുവരും ലോഡ്ജില്‍ മുറിയെടുത്തു. അമ്മ ശാന്ത മെഡിക്കല്‍കോളജ് ആശുപത്രി വാര്‍ഡിലായിരുന്നു താമസം. ലോഡ്ജില്‍ ഉറങ്ങാനെത്തിയ സഹോദരങ്ങള്‍ ഇവിടെ വച്ച് മദ്യപിച്ചു. അതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി.വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലെത്തുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. മുറിയില്‍ നിന്നുള്ള ശബ്ദം കേട്ടവര്‍ ഉടന്‍ മെഡിക്കല്‍കോളജ് പോലീസില്‍ വിവരമറിയിച്ചു.
പോലീസ് എത്തി ഇരുവരേയും ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ശ്രീജിത്ത് മരിച്ചിരുന്നു. ഷാജിയ്ക്കും പരുക്കുകളുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണമെന്തെന്ന് സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് അറിയിച്ചു.