ഇലവുംതിട്ട: അശരണർക്ക് കൈത്താങ്ങാകുന്ന ‘സ്നേഹപൂർവം’ പദ്ധതി വിപുലമാക്കി ഇലവുംതിട്ട ജനമൈത്രി പോലീസ്. സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും വീട്ടിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്.
എസ്എച്ച്ഒ ടി. കെ. വിനോദ് കൃഷ്ണന്റെ മേൽനോട്ടത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത് എന്നിവർ നേതൃത്വം നല്കുന്ന ഹൗസ് കാമ്പയിനിലൂടെയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ ശമ്പള വിഹിതത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.