ബൈക്ക് ഇടിച്ച് റോഡില്‌ വീണ കാൽനടയാത്രക്കാരന്‍റെ ശരീരത്തിലൂടെ ലോറി കയറിയ സംഭവം; നി​ർ​ത്താ​തെ​പോ​യ ലോ​റി​ക്കാ​യി അ​ന്വേ​ഷ​ണം ഈ​ർ​ജി​ത​മാ​ക്കി


ചി​ങ്ങ​വ​നം: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കി​ടി​ച്ചു റോ​ഡി​ൽ വീ​ണ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നാ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ത്താ​തെ​പോ​യ ലോ​റി​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പാ​ക്കി​ൽ പൂ​വ​ത്തു​മൂ​ട്ടി​ൽ ഉ​ല​ഹ​ന്നാ​ൻ പോ​ത്ത​നാ(​രാ​ജു-61)​ണു മ​രി​ച്ച​ത്.

തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ്, അ​ല​ക്സ് പോ​ൾ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​എം​സി​റോ​ഡി​ൽ പ​ള്ളം കെഎസ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. പാ​ക്കി​ൽ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണു മ​രി​ച്ച രാ​ജു.

ഓ​ട്ടോ​റി​ക്ഷാ റോ​ഡ​രി​കി​ൽ ഇ​ട്ട​തി​നു​ശേ​ഷം എ​തി​ർ വ​ശ​ത്തെ ക​ട​യി​ലേ​ക്ക് പോ​കു​വാ​ൻ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ചി​ങ്ങ​വ​നം ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ രാ​ജു റോ​ഡി​ലേ​ക്കു ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ വീ​ണു കി​ട​ന്ന രാ​ജു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ കൂ​ടി മി​നി ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യും തു​ട​ർ​ന്ന് ലോ​റി നി​ർ​ത്താ​തെ പോ​കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​രും തെ​റി​ച്ച് റോ​ഡി​ലേ​ക്കു വീ​ണു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ മൂ​ന്നു പേ​രേ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും രാ​ജു​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്നു പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​ര​മൂ​ട്, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: വാ​ക​ത്താ​നം മൈ​ല​ക്കാ​ട്ട് കു​ടും​ബാം​ഗം വ​ൽ​സ​മ്മ. മ​ക്ക​ൾ: ടി​ന്‍റു, ടി​ൻ​സി, ടി​റ്റു. മ​രു​മ​ക്ക​ൾ: പ​യ​സ്ലാ​ൽ, ബി​നി​ഷ്.

Related posts