തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ സംസ്ഥാനത്തു നിന്നു മടങ്ങാൻ താമസിച്ചതും അറബിക്കടൽ പതിവിൽ കൂടുതൽ ചൂടുപിടിച്ചതുമാണ് ശൈത്യകാലം വെകിയെത്താൻ കാരണമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. കാറ്റിന്റെ ഗതിയിലും മാറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് തണുപ്പിന് കാരണമാകുന്ന വടക്കൻ കാറ്റ് ഇനിയും കേരളത്തിൽ എത്തിയിട്ടില്ല.
ഉത്തരേന്ത്യയിൽ കനത്ത തണുപ്പ് അനുഭവപ്പെട്ടപ്പോഴും കേരളത്തിൽ ഇക്കുറി കാര്യമായ ശൈത്യം അനുഭവപ്പെട്ടില്ല. ജനുവരിയിൽ സംസ്ഥാനത്ത് രാത്രികാലങ്ങളിൽ നല്ല തണുപ്പ് അനുഭപ്പെടാറുണ്ട്. എന്നാൽ സംസ്ഥാനത്തുടനീളം പോയവർഷങ്ങളേക്കാൾ മൂന്നു ഡിഗ്രി ചൂട് കൂടുതലാണ് അനുഭവപ്പെടുന്നത്. പുതുവർഷത്തിൽ മൂന്നാറിലും മുൻവർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് വളരെ കുറവായിരുന്നു.